റൗട്ടര്,
സ്മാര്ട്ട്ഫോണിലെ വൈഫൈ
ആന്റിന തുടങ്ങി ഒരു പിടി
കാരണങ്ങള് കൊണ്ട് നിങ്ങളുടെ
വൈഫൈ സ്ലോയായി എന്ന്
വരം.
നിങ്ങളുടെ സ്മാര്ട്ട്
ഫോണിലെ വൈഫൈ
സിഗ്നലിന്റെ ശക്തി
എങ്ങനെ കൂട്ടാം എന്ന്
മനസിലാക്കു…
1. 192.168.0.1 എന്ന്
ബ്രൗസറിലെ അഡ്രസ്സ്
ബാറില് ടൈപ്പ് ചെയ്ത്
നിങ്ങള്ക്ക്
റൗട്ടറിന്റെ
ഇന്റര്ഫേസ് ആക്സസ്
ചെയ്യാവുന്നതാണ്.
കൂടുതല് സങ്കീര്ണമായ
സിസ്റ്റം ഇരിക്കുന്ന ചില
സ്ഥലങ്ങളില് ഡിഫോള്ട്ട്
ഗേറ്റ്വേ 192.168.1.1
അല്ലെങ്കില്
192.168.2.1 എന്നതും
ആകാവുന്നതാണ്. ഇത്
കണ്ടുപിടിക്കാനുളള ഏറ്റവും
എളുപ്പമായ വഴി നിങ്ങളുടെ വിന്ഡോസ്
കമ്പ്യൂട്ടറിനെ വൈഫൈ
നെറ്റ്വര്ക്കുമായി
ബന്ധിപ്പിച്ച ശേഷം,
സ്റ്റാര്ട്ട് ബട്ടണില്
ക്ലിക്ക് ചെയ്ത ശേഷം
cmd എന്ന് ടൈപ്പ്
ചെയ്യുക. തുടര്ന്ന്
cmd.exe എന്ന് ലോഞ്ച്
ചെയ്യുക.
2. cmd ലോഡ് ആവുമ്പോള് ചെറിയ
ചതുരാകൃതിയിലുളള ഒരു വിന്ഡോ
പ്രത്യക്ഷപ്പെടുന്നതാണ്.
ഇവിടെ ipconfig എന്ന്
ടൈപ്പ് ചെയ്താല്
വിന്ഡോയുടെ നീളം
വര്ദ്ധിക്കുന്നത്
കാണാവുന്നതാണ്. വിന്ഡോയില്
കാണുന്ന ഡിഫോള്ട്ട്
ഗേറ്റ്വേ അഡ്രസ്സ്
കുറിച്ചെടുക്കുക.
3. ഇനി ഡിഫോള്ട്ട്
ഗേറ്റ്വേ അഡ്രസ്സ്
നിങ്ങളുടെ
സ്മാര്ട്ട്ഫോണിന്റെ
അഡ്രസ്സ് ബാറില് ടൈപ്പ്
ചെയ്യുക. ഇവിടെ നിങ്ങള്
കാണുന്ന പോപ്അപ്പ്
വിന്ഡോയില് admin എന്ന
യൂസേര് നെയിമും, password
എന്ന പാസ്വേഡും നല്കുക.
ഇത് തെറ്റായാണ്
നല്കിയതെന്ന് സന്ദേശം
ലഭിച്ചാല്, നിങ്ങളുടെ വൈഫൈ
റൗട്ടറിന്റെ ബ്രാന്ഡ്
പരിശോധിച്ച് ഗൂഗിള്
തിരയലില് പോയി
കമ്പനിയുടെ ഡിഫോള്ട്ട് ആയ
യൂസര് നെയിമും പാസ്വേഡും
എന്താണെന്ന്
കണ്ടെത്തുക.
4. ലോഗിന് സ്ക്രീന്
കടന്ന് കഴിഞ്ഞാല്
നിങ്ങളുടെ റൗട്ടറിന്റെ
ബ്രാന്ഡ് അനുസരിച്ച്
നിങ്ങള്ക്ക് ഒരു വെബ്
ഇന്റര്ഫേസ് കാണാന്
സാധിക്കുന്നതാണ്. ഇവിടെ
Wireless > Wireless settings
എന്നതിലേക്ക്
ചെല്ലുക. ഇവിടെ
നിങ്ങള്ക്ക് ചാനല് എന്ന
ഓപ്ഷന് കാണാവുന്നതാണ്. ഇത്
നിങ്ങളുടെ റൗട്ടറിനോട്
ഏത് ഫ്രീക്വന്സിയിലാണ്
വൈഫൈ സിഗ്നല്
പ്രേക്ഷണം
ചെയ്യേണ്ടതെന്ന്
പറയുന്നതാണ്.
5. ഏത് ചാനലാണ്
നിങ്ങള്ക്ക് കൂടുതല്
വ്യക്തമായ സിഗ്നല്
തരുന്നത് എന്ന്
വിശകലനം ചെയ്യുന്നതിനായി
ആന്ഡ്രോയിഡില് WiFi
Analyzer എന്ന ആപ്
ഉപയോഗിക്കാവുന്നതാണ്.
2.4ഗിഗാഹെര്ട്ട്സ്
റൗട്ടറില് സാധാരണയായി 14
ചാനലുകളോളം ലഭ്യമാണ്. WiFi
Analyzer ഉപയോഗിച്ച്
ലഭിക്കുന്ന
ഗ്രാഫിക്കല്
ചിത്രീകരണത്തില്
നിന്ന് നിങ്ങള്ക്ക്
യോജിച്ച തടസ്സങ്ങളില്ലാത്ത
ചാനല് കണ്ടെത്തുക