Thursday, 21 May 2015

നിങ്ങള് ഉപയോഗിക്കാത്ത, എന്നാല് തീര്ച്ചയായും ഉപയോഗിക്കേണ്ട ആന്ഡ്രോയിഡ് സവിശേഷതകള്...!

ആന്ഡ്രോയിഡില് ഒരുപിടി
സവിശേഷതകള്
അടങ്ങിയിരിക്കുന്നതിനാല്,
ഇതിന്റെ പല ഉപകാരപ്രദമായ
സവിശേഷതകളും നമ്മള് കാണാതെ
പോകുകയാണ് പതിവ്. ചില
സമയങ്ങളില് നമ്മള്
ശ്രദ്ധിക്കാതെ ഈ
സവിശേഷതകള് കണ്ണിന്റെ
മുന്പില് നിന്ന്
പോകുമെങ്കില്, മറ്റ്
ചിലപ്പോള് അവ സബ്മെനുകളുടെ
ഉളളില് അകപ്പെട്ട് നമ്മളുടെ
കണ്ണുകള്ക്ക് കാണാന്
സാധിക്കാതെ വരും.
ഇത്തരത്തില് നിങ്ങള്
ആവേശഭരിതനായ ആന്ഡ്രോയിഡ്
ഉപയോക്താവ് ആണെങ്കില്,
നിങ്ങള് ശ്രദ്ധിക്കാന്
ഇടയില്ലാത്ത എന്നാല്
തീര്ച്ചയായും ഉപയോഗിക്കേണ്ട
സവിശേഷതകളാണ് ഇവിടെ
പരിശോധിക്കുന്നത്.

ആന്ഡ്രോയിഡ് ഡിവൈസ്
മാനേജര് ആപ് ഉപയോഗിച്ച്
നിങ്ങള്ക്ക് ഫോണ്
എവിടെയാണ് ഉളളതെന്ന്
കണ്ടുപിടിക്കാവുന്നതാണ്.

Rec എന്ന ആപ് ഉപയോഗിച്ച്
നിങ്ങളുടെ ഫോണിന്റെ
സ്ക്രീനില് എന്താണ്
സംഭവിക്കുന്നതെന്ന് എംപി4
വീഡിയോ ഫയല് ആയി
റെക്കോര്ഡ്
ചെയ്യാവുന്നതാണ്.


Android Data Usage മെനു എന്നതില്‍ പോയി നിങ്ങള്‍ക്ക് ഏത് ആപുകളാണ് പശ്ചാത്തലത്തില്‍ കൂടുതല്‍ ഡാറ്റാ ഉപയോഗിക്കുന്നതെന്ന് കണ്ടെത്താവുന്നതാണ്.

Wi-Fi Direct എന്ന ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒറ്റ തവണ തന്നെ ഒന്നിലധികം ഫയലുകള്‍ 30എംബിപിഎസ് വേഗതയില്‍ ഒരു ഡിവൈസില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് അയയ്ക്കാവുന്നതാണ്
      
settings > Securtiy > Owner Info എന്നതില്‍ പോയി നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പറും, ഇമെയില്‍ ഐഡിയും നല്‍കാവുന്നതാണ്. ഇത് ഫോണ്‍ എവിടെയങ്കിലും നഷ്ടപ്പെട്ടാല്‍ മറ്റുളളവര്‍ക്ക് നിങ്ങളെ തിരിച്ചേല്‍പ്പിക്കുന്നതിന് സഹായകമാകും.

No comments:

Post a Comment