Monday, 6 April 2015

ആന്ഡ്രോയ്ഡ് വേഗത വര്ദ്ധിപ്പിക്കാന് ചില മാര്ഗങ്ങൾ



1. ഫോണ് ക്ലീന് ചെയ്യുക
പലപ്പോഴും ഫോണിന്റെ ഇന്റേണല്
മെമ്മറി നിറയുന്നതാണ് ഫോണിന്റെ
വേഗത കുറയാന് കാരണമാവുന്നത്. ഫയലുകളും
ഡൗണ്ലോഡ് ചെയ്യുന്ന
ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്
മെമ്മറിയില് സ്റ്റോര് ചെയ്യുന്നതാണ്
ഇതിനു കാരണം.
2. റാമിന്റെ ആയാസം കുറയ്ക്കുക
1 ജി.ബി. യോ അതില് കുറവോ റാം ഉള്ള ഫോണുകളില്
വേഗത വളരെ പെട്ടെന്ന്
കുറയുന്നതായി അനുഭവപ്പെടാറുണ്ട്.
അതിനു കാരണം പ്രവര്ത്തിച്ചു
കൊണ്ടിരിക്കുന്ന എല്ലാ
ആപ്ലിക്കേഷനുകളും റാമിന്റെ
ആയാസം വര്ദ്ധിപ്പിക്കും എന്നതാണ്.
പലപ്പോഴും നമുക്ക് ആവശ്യമില്ലാത്ത പല
ആപ്ലിക്കേഷനുകളും ബാക്ഗ്രൗണ്ടില്
പ്രവര്ത്തിച്ചുകൊണ്ടിരിക്കാറുണ്ട്.
ഇത്തരം ആപ്ലിക്കേഷനുകള് അണ്
ഇന്സ്റ്റാള് ചെയ്യുകയാണ് നല്ലത്.
3. പ്രീ ഇന്സ്റ്റാള്ഡ്
ആപ്ലിക്കേഷനുകള് പ്രവര്ത്തന
രഹിതമാക്കുക
ആന്ഡ്രോയ്ഡ് ഫോണിനകത്ത് ധാരാളം പ്രീ
ഇന്സ്റ്റാള്ഡ് ആപ്ലിക്കേഷനുകളുണ്ടാകും.
ഇതില് പലതും യാതൊരു
പ്രമയാജനവുമില്ലാത്തതായിരിക്കും.
ഇത്തരം ആപ്ലിക്കേഷനുകള് ഒഴിവാക്കാന്
കഴിയില്ലെങ്കിലും പ്രവര്ത്തന
രഹിതമാക്കിയാല് ഫോണിന്റെ വേഗത ഒരു
പരിധിവരെ വീണ്ടെടുക്കാം.
അതിനായി ഫോണില് സെറ്റിംഗ്സില്
ആപ്ലിക്കേഷന് മാനേജര് എന്ന ഓപ്ഷനില് പോയി
ഓള് എന്നതില് ക്ലിക് ചെയ്യുക. അതില്
നിന്ന് ഡിസേബിള് ചെയ്യേണ്ട
ആപ്ലിക്കേഷനുകളില് ക്ലിക് ചെയ്താല്
മതി
4.അപകടകാരികളായ ആപ്ലിക്കേഷനുകള്
നീക്കം ചെയ്യുക
പലപ്പോഴും ഗൂഗിള് പ്ലേ സ്റ്റോറില്
ഉള്പ്പെടെ വൈറസിനു
കാരണമായേക്കാവുന്ന ആപ്ലിക്കേഷനുകള്
ഉണ്ടാവാനിടയുണ്ട്. ഇത് ഡൗണ്ലോഡ്
ചെയ്താല് ഫോണിന്റെ വേഗത
കുറയ്ക്കുകയും വൈറസ് ആക്രമണത്തിന്
കാരണമാവുകയും ചെയ്യും.
4. ഫാക്റ്ററി റീസെറ്റ്
മുകളില് പറഞ്ഞ മാര്ഗങ്ങളൊന്നും
ഫലിച്ചില്ലെങ്കില് പിന്നെ
ചെയ്യാവുന്നതാണ് ഫാക്റ്ററി റീ
സെറ്റ്. ഫോണ് വാങ്ങുമ്പോള് ഉണ്ടായിരുന്ന
അതേ രീതിയിലേക്ക് മാറ്റുന്ന സഗവിധാനമാണ്
ഇത്. എന്നാല് റീസെറ്റ്
ചെയ്യുന്നതിനു മുമ്പ് ഫോണിലെ
ഡാറ്റകള് മുഴുവന്
മറ്റെവിടെയെങ്കിലും സ്റ്റോര്
ചെയ്യണം
റീസെറ്റ്
ചെയ്യുന്നതിനു മുമ്പ് മെമ്മറി കാര്ഡ്
ഫോണില് നിന്ന് മാറ്റി എന്ന് ഉറപ്പു
വരുത്തണം അത്
പോലെ റീസെറ്റ്
ചെയ്യുമ്പോള് ഫോണില് 50
ശതമാനമെങ്കിലും ബാറ്ററി ഉണ്ട് എന്ന്
ഉറപ്പുവരുത്തണം. ഇടയ്ക്ക് വച്ച് ഫോണ്
ഓഫ് ആക്കുകയോ ബാറ്ററി എടുത്തുമാറ്റുകയോ
ചെയ്യരുത്
വേഗത കുറയുവാനുള്ള കാരണങ്ങള് ഇപ്പോള്
എല്ലാവര്ക്കും
മനസ്സിലായിക്കാനുമെങ്കിലും
ഇതെല്ലാം എങ്ങിനെ
ചെയ്യും എന്നൊരു ചോദ്യം
ചിലരിലെങ്കിലും
ബാക്കിയായിട്ടുണ്ടാകും.
ക്ലീന് മാസ്റ്റര് എന്നൊരു ആപ്പ്
ഇതിനു സഹായിക്കും.താഴെ നിന്നും
ഡൌണ്ലോഡ് ചെയ്യാം.https://play.google.com/store/apps/details?id=com.cleanmaster.mguard&hl=en

No comments:

Post a Comment