സദാസമയവും മൊബൈല് കയ്യില്
കൊണ്ടു നടക്കുന്നവര്ക്ക്
വേണ്ടിയല്ല ഈ പോസ്റ്റ്. കംപ്യൂട്ടറില്
വര്ക്ക് ചെയ്യുമ്പോള് പോണ്
അകലെയാണ് എന്ന് കരുതുക.
അല്ലെങ്കില് ചാര്ജ്ജിങ്ങിനായി
അല്പം ദൂരെയാണ് വച്ചിരിക്കുന്നത്.
ആ സമയത്ത് വരുന്ന മെസേജുകള് ഫോണ്
നോക്കാതെ തന്നെ കംപ്യൂട്ടറില്
കാണാന് സഹായിക്കുന്ന ഒരു സംവിധാനമാണ്
MightyText.
മെസേജ് അലര്ട്ട്, ആരെങ്കിലും
കോള് ചെയ്താല് അറിയിക്കുക,
ഫോണിന്റെ ബാറ്ററി ലെവല്
എന്നിവയൊക്കെ MightyText
വഴി മനസിലാക്കാം. ഫോണ് വഴി
എം.എം.എസുകള് കംപ്യൂട്ടറില് നിന്ന്
അയക്കാനും ഇതില് സാധിക്കും.ഫോണില്
മെസേജുവന്നാല് കംപ്യൂട്ടറില്
തന്നെ മെസേജ് ചെക്ക്
ചെയ്യാനും സാധിക്കും.https://play.google.com/store/apps/details? id=com.texty.sms
ഫോണില് ആപ്ലിക്കേഷന് ഇന്സ്റ്റാള്
ചെയ്ത ശേഷം വെബ്
ആപ്ലിക്കേഷന് തുറന്ന് ഗൂഗിള്
അക്കൗണ്ടുപയോഗിച്ച് സൈന് ഇന്
ചെയ്യണം.https://mightytext.net/app/app-check
No comments:
Post a Comment