Monday, 6 April 2015

ആപ്പുകളുടെ ഇന്റര്നെറ്റ് ഉപയോഗം നിയന്ത്രിക്കാം

സ്മാര്ട്ട് ഫോണുകളുടെ ആകര്ഷണം
എന്നത് ആപ്ലിക്കേഷനുകളാണ്.
വ്യത്യസ്ഥവും, രസകരവും
ഉപകാരപ്രദവുമായ ആയിരക്കണക്കിന്
ആപ്ലിക്കേഷനുകള് ഇന്ന് ലഭ്യമാണ്. സ്മാര്ട്ട്
ഫോണ് എന്ന ആശയം തന്നെ
ഇന്റര്നെറ്റില് അധിഷ്ഠിതമാണല്ലോ.
വിനോദത്തിനായാലും, മറ്റ്
ആവശ്യങ്ങള്ക്കായാലും സ്മാര്ട്ട് ഫോണില്
ഉപയോഗിക്കുന്ന ഭൂരിപക്ഷം
ആപ്ലിക്കേഷനുകളും ഇന്റര്നെറ്റ്
ഉപയോഗിക്കുന്നവയാണ്. ഇവ ഇന്സ്റ്റാള്
ചെയ്യുമ്പോള് തന്നെ
ഇന്റര്നെറ്റ് ആക്സസ് പെര്മിഷന്
ചേദിക്കും.

തുടര്ന്ന് ഫോണ് ഓണ് ചെയ്യുമ്പോള് ഇവ
ഇന്റര്നെറ്റ് ഉപയോഗിച്ച് തുടങ്ങും.
നിരവധി ആപ്പുകള് ഇത്തരത്തില് റണ്
ചെയ്താല് ലിമിറ്റഡ് ഡാറ്റ
ഉപയോഗിക്കുന്നവരുടെ അക്കൗണ്ട്
എളുപ്പത്തില് ശൂന്യമാകും.
ആവശ്യമില്ലാത്ത ആപ്പുകളുടെ ഡാറ്റ
ഉപയോഗം നിയന്ത്രിക്കാന് സഹായിക്കുന്ന
ഒരു ആപ്ലിക്കേഷനാണ് NoRoot Firewall . ഇത്
ഉപയോദിക്കാന് ഫോണ് റൂട്ട്
ചെയ്യേണ്ടതില്ല.
ഇത് ഉപയോഗിച്ചാല് ആപ്പുകള്
ഇന്റര്നെറ്റ് ഉപയോഗം
ആവശ്യപ്പെടുന്നത് അറിയാനും
അപ്പോള് അവയെ തടയാനും
സാധിക്കും. യൂസര് ഇന്സ്റ്റാള് ചെയ്
എല്ലാ ആപ്പുകളെയും ഇതില് ലിസ്റ്റ്
ചെയ്യും. ഗ്ലോബല് ഫില്റ്റര്
ഒപ്ഷനാണ് മറ്റൊരു സവിശേഷത. ചില
പ്രത്യേക അഡ്രസുകളെ ഇതുവഴി
ബ്ലോക്ക് ചെയ്യാനാകും.
ആപ്പുകളുടെ ലോഗ് കാണാനും ഇത്
സഹായിക്കും. ആപ്പുകള് ഉപയോഗിച്ച
സമയം, തയ്യതി. അഡ്രസ് , കണക്ഷന്
ലഭ്യമായോ എന്നൊക്കെ ഇതുവഴി
മനസിലാക്കാനാവും.
DOWNLOAD:https://play.google.com/store/apps/details?id=app.greyshirts.firewall

No comments:

Post a Comment