Monday, 6 April 2015

ആന്ഡ്രോയ്ഡ് ഫോണ് സ്പെസിഫിക്കേഷനുകള് അറിയാന്…

ആന്ഡ്രോയ്ഡ് സ്മാര്ട്ട് ഫോണുകള്
ഉപയോഗിക്കുന്നവര് ഇന്ന് ഏറെയുണ്ട്.
എന്നാല് ബഹുഭൂരിപക്ഷം പേര്ക്കും
തങ്ങള് ഉപയോഗിക്കുന്ന ഫോണിന്റെ
സാങ്കേതിക കാര്യങ്ങളെക്കുറിച്ച്
അറിയില്ല. ഫോണിലെ സി.പി.യു, റാം
തുടങ്ങിയവയുടെ
സ്പെസിഫിക്കേഷനുകള്
പരസ്യത്തിലൊക്കെ കാണുന്നത്
പോലെതന്നെയാണോ എന്ന്
വേണമെങ്കില് പരിശോധിക്കാവുന്നതാണ്.
CPU / RAM / DEVICE Identifier എന്ന ആപ്പ്
ഇതിന് സഹായിക്കും.


വളരെ ലളിതമായ ഒരു
ആപ്ലിക്കേഷനാണിത്. ഫോണില്
ഉപയോഗിക്കപ്പെടുന്ന
ഘടകങ്ങളെയെല്ലാം കുറിച്ച്
വ്യക്തമായി തന്നെ ഇത് നോക്കി
മനസിലാക്കാം. ഏത് കമ്പനി, മോഡല്,
വര്ഷം എന്നിവയൊക്കെ
ഇതില് ഡിസ്പ്ലേ ചെയ്യും.
ഡിവൈസ് ഫോണാണോ, ടാബ്ലെറ്റാണോ എന്ന്
ഇതില് കാണിക്കും. ഗ്രാഫിക് കാര്ഡിനെ
സംബന്ധിച്ച് അത് ഹൈ
ഡെഫിനിഷനാണോ, ത്രിഡിയാണോ
എന്നൊക്കെ അറിയാനാവും.
ഒ.എസ് വേര്ഷനും ഡിസ്പ്ലേ
ചെയ്യും.
ആപ്പിന്റെ വലത് ഭാഗത്ത് മുകളില്
കാണുന്ന PUSH ല് ക്ലിക്ക് ചെയ്താല്
എട്ട് പേജിലായി വിശദാംശങ്ങള് കാണാനാവും. Download:https://play.google.com/store/apps/details?id=com.Bfield.CpuIdentifier

No comments:

Post a Comment