Monday, 6 April 2015

നിര്മ്മിക്കാം നിങ്ങളുടെ സ്വന്തം മൊബൈല് ആപ്പ്


മൊബൈല് ആപ്ലിക്കേഷനുകളുടെ
കാലമാണല്ലോ ഇത്. ലക്ഷക്കണക്കിന്
ആപ്ലിക്കേഷനുകള് ഇന്ന് ലഭ്യമാണ്. എന്നാല്
ശരിയായ രീതിയില്
ഇത്തരത്തിലൊന്ന് നിര്മ്മിക്കുക
എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
എന്നാല് പ്രോഗ്രാമിങ്ങും, പ്രത്യേക
പരിജ്ഞാനവുമൊന്നുമില്ലാതെ
മൊബൈല് അപ്ലിക്കേഷനുകള്
നിര്മ്മിക്കാനുള്ള മാര്ഗ്ഗമാണ് Adsy.me
പുതിയ വേര്ഷനിലുള്ള
ബ്രൗസറുണ്ടെങ്കില് ഇതില്
ആപ്ലിക്കേഷന് ഈസിയായി നിര്മ്മിക്കാം.
എച്ച്.ടി.എം.എല് 5 ആധാരമാക്കിയാണ് ഇത്
പ്രവര്ത്തിക്കുന്നത്.
ആദ്യം Adsy.me ല് പോയി ഒരു അക്കൗണ്ട്
നിര്മ്മിക്കുക.
തുടര്ന്ന് നിങ്ങളുടെ ഹോംപേജ് കാണാം.
ഇവിടെ മറ്റുള്ളവര് നിര്മ്മിച്ചവ കാണാം.
+ ല് ക്ലിക്ക് ചെയ്യുക.
തുടര്ന്ന് ആപ്പിന് ഒരു ബാക്ക് ഗ്രൗണ്ട്
നല്കുക. ഇത് സോളിഡ് കളറുകളോ, ചിത്രങ്ങളോ
ആകാം.
ഇതിലെ media ഒപ്ഷന് വഴി വീഡിയോ,
സൗണ്ട് എന്നിവ ആഡ് ചെയ്യാം..
സ്വന്തം ഭാവനക്കനുസരിച്ച് കൂടുതല്
ഒപ്ഷനുകള് ചേര്ക്കാവുന്നതാണ്.

No comments:

Post a Comment